Join News @ Iritty Whats App Group

മാര്‍ച്ച്‌ മുതല്‍ ഇത്രയധികം സേവനങ്ങള്‍ വേണ്ട; പേടിഎമ്മിനെതിരെ ആര്‍.ബി.ഐ നടപടി


ല്ലാവിധ പണമിടപാടുകളും ഡിജിറ്റലായി മാറിയ കാലത്ത് ആളുകള്‍ക്ക് ഏറെ പരിചിതമായ നിരവധിപേർ ഉപയോഗിക്കുന്ന ഒന്നാണ് പേടിഎം.
എന്നാല്‍ ഇപ്പോഴിതാ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് ആർ.ബി.ഐ.

2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമർ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ (എൻ.സി.എം.സി കാർഡുകള്‍) മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്.

ഉപഭോക്താവിന്‍റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്‍റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഫെബ്രുവരി 29-ന് ശേഷം ഫണ്ട് കൈമാറ്റം ,ബി.ബി.പി.ഒ.യു (BBPOU), യു.പി.ഐ സൗകര്യങ്ങള്‍ പോലുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങളും ബാങ്ക് നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group