തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയത് അടുത്ത ബന്ധുവും സുഹൃത്തും ചേര്‍ന്ന്. ബന്ധുവായ യുവതിയുടെ സുഹൃത്തിനെയും പ്രതിചേര്‍ത്തു. സുഹൃത്ത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസിന് ഈ മാസം എട്ടിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ലഹരി സ്റ്റാംപുകള്‍ എന്ന് സംശയിക്കുന്ന സാധനങ്ങള്‍ എക്‌സൈസ് പിടിച്ചെടുത്തിരുന്നു. മാസങ്ങളോളം ഷീല സണ്ണി റിമാന്‍ഡിലും കഴിഞ്ഞു. എന്നാല്‍ തന്നെ കുടുക്കിയത് ബന്ധുവാണെന്ന് ഷീല നിരന്തരം ആരോപിച്ചിരുന്നു. വിശദമായ പരിശോധനയില്‍ ലഹരി സ്റ്റാംപ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഷീലയെ കുടുക്കിയവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
إرسال تعليق