Join News @ Iritty Whats App Group

സെഞ്ച്വറി സെലിബ്രേഷൻ നൈറ്റ്: ലോഗോ പ്രകാശനം ചെയ്തു



ണ്ണൂർ: വസ്ത്ര വ്യാപാര രംഗത്ത് നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട് സെഞ്ച്വറി ഫാഷൻ സിറ്റി. ഇതിന്‍റെ ഭാഗമായി സെഞ്ച്വറി സെലിബ്രേഷൻ നൈറ്റ് നടത്തുന്നു.
11ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ ടൗണ്‍ സ്ക്വയറിലാണു പരിപാടി. പ്രശസ്ത റാപ്പ് ഗായകൻ ഡബ്സിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, പ്രശസ്ത ഫാഷൻ ഡിസൈനർ ധാലു കൃഷ്ണദാസ് നയിക്കുന്ന ഫാഷൻ ഷോ,

സജില സലീം, സജിലി സലീം, സലീല്‍ സലീം എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും. ആഘോഷത്തിന്‍റെ ഭാഗമായി വെഡിംഗ് പർച്ചേഴ്സ് ചെയ്യുന്ന ദന്പതികള്‍ക്ക് നറുക്കെടുപ്പിലൂടെ സൗജന്യ മലേഷ്യൻ യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ സമ്മാനങ്ങള്‍ വേറെയും ഉണ്ടാകും. സെഞ്ചറി ഫാഷൻ സിറ്റിയുടെ നവീകരിച്ച പുതിയ ഷോറൂം തലശേരിയിലും തളിപ്പറന്പിലും വയനാട് 

സുല്‍ത്താൻ ബത്തേരിയിലും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് പാർടണർമാരായ പി.അഷ്റഫ് ഹാജി, പി. സിദ്ദിഖ്, പി. ഇബ്രാഹിം, പി. അബ്‌ദുള്‍ നാസർ,പി. ഫിറോസ്, പി. ഫസല്‍, പി. റാസിഖ്, പി. മുഹമ്മദ് ഷൈലാജ്, ഷായിഫ് സിദ്ദിഖ്, ഫറാസ് മുഹമ്മദ് എന്നിവർ അറിയിച്ചു.

സെഞ്ച്വറി ഫാഷൻ സിറ്റിക്ക് ശ്രീകണ്ഠപുരം, കണ്ണൂർ, തളിപ്പറന്പ്, പയ്യന്നൂർ, ഇരിട്ടി, തലശേരി, മാനന്തവാടി, സുല്‍ത്താൻ ബത്തേരി എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്. ഫോണ്‍: 9061522222.

Post a Comment

أحدث أقدم
Join Our Whats App Group