തിരുവനന്തപുരം - മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുറച്ചു. ടൂറിസ്റ്റ് ബസുകള്‍ നികുതി കുറവുള്ള അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമൂലം നികുതി ഇനത്തിലും രജിസ്‌ട്രേഷന്‍ ഇനത്തിലും സംസ്ഥാനത്തിന് നഷ്ടം വരുന്നതുമൂലമാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വിവിധ കാറ്റഗറികളിലായി 1000 രൂപ വീതമാണ് ആള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് രജിസ്‌ട്രേഷന്‍ കുറച്ചത്. അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷനുള്ള ബസുകള്‍ കേരളത്തില്‍ വരുമ്പോള്‍ ഇവിടെ തങ്ങുന്ന ദിവസങ്ങള്‍ക്കനുസരിച്ച് നികുതി ഈടാക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പെന്‍ഷന്‍ നല്‍കാന്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശികയില്‍ ഒരു ഗഡു ഏപ്രിലില്‍ നല്‍കും.
എന്നാല്‍ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുമെന്നും ഇപ്പോഴുള്ള കുശ്ശിക കൊടുത്തു തീര്‍ക്കാന്‍ നടപടിയെടുക്കുമെന്നും മാത്രമാണ് മന്ത്രി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം 9000 കോടി രൂപ വേണ്ടി വരുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നല്‍കുന്നതെന്നും അത് തന്നെ യാഥാസമയം കിട്ടാറില്ലെന്നും മന്ത്രി പറഞ്ഞു.
റബറിന്റെ താങ്ങുവില 170 ല്‍ നിന്ന് 180 രൂപയായി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നു
إرسال تعليق