ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരിക്കെ കൊലചെയ്യപ്പെട്ട ഷുഹൈബിന്റെ ആറാം രക്ത സാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇരിട്ടിയില്‍ അനുസമരണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍, മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ , ജില്ലാ പ്രസിഡന്റ് വിജില്‍ മോഹൻ ഉള്‍പ്പെടെ സംസ്ഥാന , ജില്ലാ നേതൃത്വങ്ങള്‍ അണിനിരന്ന റാലിയില്‍ നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കെടുത്തു. ഇരിട്ടി കൂളിചെമ്ബ്ര പഴയ റോഡ് കവലയില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയായ ഇരിട്ടി ഓപ്പണ്‍ ഓഡിറ്റേറിയത്തില്‍ സമാപിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവർത്തകർ റാലിയില്‍ അണിചേർന്നു. ഷുഹൈബിന്റെ പിതാവ് മുഹമ്മദും റാലിയുടെ മുൻനിരയില്‍ ഉണ്ടായിരുന്നു. റാലിക്ക് യൂത്ത് കോണ്‍ഗ്സ് നേതാക്കളായ എബിൻ വർക്കി, വി.പി. അബ്ദുള്‍ റഷീദ്, നിമിഷാ രഘുനാഥ്, വി.കെ. ഷിബിന, ഫർസീൻ മുഹമ്മദ്, സുധീപ് ജെയിംസ്, കെ. കമല്‍ജിത്ത്,മഹിത മോഹൻ, രാഹുല്‍ വെച്ചിയോട്ട്, മുഹ്സിൻ കതിയോട്, റോബർട്ട് വെള്ളംവെള്ളി, ജിൻഷാദ് ജിന്നാസ്, മിഥുൻ മോഹൻ, മുഹമ്മദ് പാറയില്‍, ഉമറലി കാരക്കാട്ട്, ടോണി തോമസ്, പി.എ. നസീർ, റെനോ.പി.രാജൻ , കെ. സുമോഷ് , തുടങ്ങിയവർ നേതൃത്വം നല്കി.
പരിയാരം: ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ് അധ്യക്ഷത വഹിച്ചു.
പി.വി.സജീവൻ, ജയ്സണ്‍ പരിയാരം, സാൻജോ ജോസ്, പ്രജിത് റോഷൻ, പി.വി. ഗോപാലൻ, അബു താഹിർ, പി. ഷിജിത്ത്. വിനോദ് എന്നിവർ നേതൃത്വം നല്കി.
إرسال تعليق