Join News @ Iritty Whats App Group

കെ.പി.പി.എച്ച്.എ.ജില്ലാ സമ്മേളനം ശ്രീകണ്ഠപുരത്ത്

ശ്രീകണ്ഠപുരം:എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ 58-ാം ജില്ലാ സമ്മേളനം 17ന് ശ്രീകണ്ഠപുരത്ത് നടക്കും.

കെ.വി.ജനാർദ്ദനൻ മാസ്റ്റർ നഗറിൽ (റോയൽട്രസ്റ്റ് ഹാൾ ) രാവിലെ 11ന് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് എ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും.     
വിദ്യാഭ്യാസ- സാംസ്കാരിക സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യും.   

പ്രതിനിധി സമ്മേളനം കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ കെ.എ.ബെന്നിയും
ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ തോമസ് മാത്യു,ജനറൽ കൺവീനർ കെ.പി. വേണുഗോപാലൻ,ജില്ലാ പ്രസിഡൻറ് 
എ.വിനോദ്കുമാർ, സെക്രട്ടറി വി.പി. രാജീവൻ എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group