Join News @ Iritty Whats App Group

ഷെയർ ട്രേഡിങ് തട്ടിപ്പ്;പ്രതി പിടിയിൽ



കണ്ണൂർ | ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ പ്രതി അറസ്റ്റിൽ. അന്ധ്രാപ്രദേശ് ചിക്ക ബല്ലാപ്പുർ സ്വദേശി ശ്രീകാന്ത് റെഡ്ഡിയെ ആണ് സൈബർ പോലീസ് സംഘം കർണാടക ചിന്താമണിയിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്.

മുണ്ടയാട് സ്വദേശിയിൽ നിന്ന്‌ വാട്സാപ്പിലൂടെ ഷെയർ ട്രേഡിങ്ങെന്ന വ്യാജേന 26.65 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു. നഷ്ടമായ തുക നിക്ഷേപിച്ച അക്കൗണ്ടുകളും ഫോൺ നമ്പറും കേന്ദ്രീകരിച്ച് ഒരു മാസത്തിലധികം സെബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശൻ, സിവിൽ ഓഫീസർമാരായ സുനിൽ, ജിത്ത്, അബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group