Join News @ Iritty Whats App Group

സംസ്ഥാനത്ത് എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനമെടുത്ത് സുപ്രീംകോടതി


180 ദിവസത്തിന് മുകളിലുള്ള ശൂന്യവേതന അവധിയടക്കം എല്ലാ അവധിയിലും തീരുമാനമെടുക്കാനുളള അധികാരം സംസ്ഥാനസർക്കാരിനാ​കുമെന്ന്​ കോടതി ഉത്തരവിട്ടു.


സംസ്ഥാനത്ത് എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനമെടുത്ത് സുപ്രീംകോടതി. 180 ദിവസത്തിന് മുകളിലുള്ള ശൂന്യവേതന അവധിയടക്കം എല്ലാ അവധിയിലും തീരുമാനമെടുക്കാനുളള അധികാരം സംസ്ഥാനസർക്കാരിനാ​കുമെന്ന്​ കോടതി ഉത്തരവിട്ടു.

ഈ കാര്യത്തിൽ എയിഡഡ് സ്കൂൾ മാനേജർമാർക്ക് തിരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് സ്കൂൾ മാനേജർമാരുടെ ഉത്തരവാദിത്വം അവധി അപേക്ഷ സർക്കാരിന് കൈമാറുക എന്നത് മാത്രമാണെന്നും സ്വയം തീരുമാനമെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസിൽ അധ്യാപകനായി അഭിഭാഷകരായ പ്രശാന്ത് കുളമ്പിൽ, ജുനൈസ് പടലത്ത് എന്നിവർ വാദിച്ചു. അഭിഭാഷകരായ അരവിന്ദ് ഗുപ്ത,ആലിം അൻവർ എന്നിവരാണ് എംഇഎസിനായി ഹാജരായി

Post a Comment

أحدث أقدم
Join Our Whats App Group