Join News @ Iritty Whats App Group

ഷെയർ ട്രേഡിങ് ഓൺ ലൈൻ തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ലക്ഷങ്ങൾ കബളിപ്പിച്ച കേസിലെ മുഖ്യപ്രതി കർണാടകയിൽ അറസ്റ്റിൽ; തളിപ്പറമ്പിൽ രണ്ടുപേർക്ക് പണം നഷ്ടപ്പെട്ടു

കണ്ണൂർ: ഷെയർ ട്രേഡിങ് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയെ കർണാടകയിലെ ചിന്താമണിയിൽ നിന്ന് കണ്ണൂർ സൈബർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ കോർപറേഷൻ പരിധിയിലെ മുണ്ടയാട് സ്വദേശിയിൽ നിന്നും വാട് സ് ആപ്പ് വഴി ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് എന്ന വ്യാജേന 26,65,963 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രതിയെയാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷറുടെ ഉത്തരവനുസരിച്ചു സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കർണ്ണാടക ആന്ധ്ര അതിർത്തിയിലുള്ള ചിക്ക ബല്ലാപൂർ ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് വെച്ച് ശ്രീകാന്ത് റെഡ്ഡി(39) എന്നയാളാണ് അറസ്റ്റിലായത്.

പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും ഷെയർ ട്രേഡിങ് നടത്തുന്നതിനായി പ്രതികൾ അവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്ത 4,99,760 രൂപയാണ് അറസ്റ്റിലായ ശ്രീകാന്ത് റെഡ്ഡി എന്നയാളുടെ ബാംഗ്ലൂർ ഐ സി ഐ സി ബാങ്ക് അക്കൗണ്ടിൽ എത്തിയത്. പ്രതി വളരെ വിദഗ്ധമായി, ഇല്ലാത്ത സ്ഥാപനത്തന്റെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഐ സി ഐ സി ബാങ്കിൽ എടുത്ത അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. നഷ്ടപ്പെട്ട തുക ട്രാൻസ്ഫർ ആയ അക്കൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോൺ നമ്പരുകളെയും കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജു ജോസഫിൻ്റെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ ജിത്തു അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് നിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കണ്ണൂർ പേTOP യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പഞ്ചാബ്, കൽക്കട്ട എന്നിവിടങ്ങളിലുള്ള കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു.


ഇതിനിടെ തളിപറമ്പിൽ സ്റ്റോക്ക് ട്രേഡിംഗിൽ പണംഅജ്ഞാതന്റെ പ്രലോഭനത്തിൽ കുടുങ്ങിയ മധ്യവയസ്ക്കന് 9.7 ലക്ഷം രൂപ നഷ്ടപ്പെട്ടു. പാലകുളങ്ങരയിലെ പ്രണവത്തിൽ പി.സി.കൃഷ്ണന്റെ മകൻ പി.ജ്യോതീന്ദ്രനാഥിനാണ് (51) പണം നഷ്ടമായത്. ട്രേഡിങ് അക്കൗണ്ട് ഓപ്പൺ ചെയ്യിച്ച അജ്ഞാതൻ ജ്യോതീന്ദ്രനാഥിൻ്റെ അക്കൗണ്ടിൽ നിന്ന് ബാങ്ക് ട്രാൻസാക്ഷൻ വഴിയും എസ്.ബി.ഐ യോനോ, ജി പേ, ഫെഡ് മൊബൈൽ ആപ്പ് എന്നിവ വഴി ജനുവരി 1 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ പല തവണകളായിട്ടാണ് 9.7 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചതെന്നാണ് പരാതി.

മറ്റൊരുസംഭവത്തിൽ പേര് പോലുംഅറിയാത്തയാൾക്ക് 4,14,754 രൂപ ഡെപ്പോസിറ്റ് അയച്ചുകൊടുത്ത യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.കൂവേരി ആറാംവയലിലെ വെള്ളുവളപ്പിൽ വീട്ടിൽ പവിത്രൻ്റെ മകൻ വി.വി.വിപിൻ(31)ആണ് പരാതിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. ടെലഗ്രാം ലിങ്ക് വഴി റിവ്യു കൊടുത്താൽ പണം തരാമെന്ന് വിശ്വസിപ്പിച്ചും വിവിധ ടാസ്ക്കുകൾ വഴി തുക നിക്ഷേപിച്ചാൽ കൂടുതൽ തുക തരാമെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് വിപിന്റെ അക്കൗണ്ടിൽ നിന്നും 2024 ജനുവരി 5 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി അജ്ഞാതൻ പണ തട്ടിയെടുത്തത്. യുവാവിൻ്റെ പരാതിയിൽ തള TOP പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group