Join News @ Iritty Whats App Group

വീണ്ടും ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് നടത്തണം; ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി


ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് ഹൈക്കോടതി രജിസ്ട്രാര്‍ നിയോഗിക്കുന്ന ജുഡീഷ്യല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലായിരിക്കണം നടത്തേണ്ടത്. പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിലുള്ള ബാലറ്റ് പേപ്പറുകള്‍ നാളെ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നാളെ രണ്ട് മണിയ്ക്ക് കോടതി വീണ്ടും പരിഗണിക്കും. ജനുവരി 30നാണ് ഛണ്ഡീഗഡില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദിവസത്തെ മുഴുവന്‍ വീഡിയോ റെക്കോര്‍ഡിംഗും ചൊവ്വാഴ്ച പരിശോധിക്കുമെന്ന് കോടതി പറഞ്ഞു.

എട്ട് വോട്ടുകള്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയതിനെ തുടര്‍ന്നാണ് ബിജെപി നേതാവായ മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group