ഭരണ പ്രതിസന്ധി നേരിടുന്ന ഝാര്‍ഖണ്ഡില്‍ റിസോര്‍ട്ട് രാഷ്ട്രീയം. ജെഎംഎം, കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം. ബിജെപി അട്ടിമറിനീക്കം നടത്തുന്നതായി ജെഎംഎം ആരോപിച്ചു.ഖനന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ റാഞ്ചിയിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.നിയുക്ത മുഖ്യമന്ത്രി ചംപൈ സോറന്‍ എംഎല്‍എമാരുടെ പിന്തുണ അറിയിക്കാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ബിജെപി ഭരണ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നതയാണ് ജെഎംഎം പാര്‍ട്ടിയുടെ ആരോപണം.അഭൂഹങ്ങള്‍ ശക്തമായതോടെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണം നല്‍കാത്തത് ബിജെപിയുടെ അട്ടിമറി നീക്കത്തിലുള്ള കൂട്ടുനില്‍പ്പാണെന്ന് ജെഎംഎം ആരോപിച്ചു.
രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ നിയുക്ത മുഖ്യമന്ത്രിയായ ചംപൈ സോറന്‍ എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണറുമായി കൂടി കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ആവശ്യവും മുന്നോട്ടുവച്ചു.അഴിമതി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിലേക്കായി സോറനെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യത്തില്‍ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ചു. ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സോറന്‍, ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവിശ്യപെട്ടു. ഹര്‍ജി നാളെ പരിഗണിക്കാം എന്ന് അറിയിച്ചതോടെ ഇതേ വിഷയത്തില്‍ ഝാര്‍ഖണ്ഡ് ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി സോറന്‍ പിന്‍വലിച്ചു.
إرسال تعليق