Join News @ Iritty Whats App Group

കൊട്ടിയൂരില്‍ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ കടുവ കുടുങ്ങി



കൊട്ടിയൂരില്‍ കൃഷിയിടത്തില്‍ കടുവ കുടുങ്ങി. പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്ബിവേലിയിലാണ് കടുവ കുടുങ്ങിയത്.
മണത്തണ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്ബിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പൊലീസ് പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും അടച്ചു. മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വിദഗ്ദർ വന്നാല്‍ മാത്രമേ കടുവയെ വെടിവച്ച്‌ കൊണ്ടു പോകാനാവൂ.

Post a Comment

أحدث أقدم
Join Our Whats App Group