Join News @ Iritty Whats App Group

ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയ പാർട്ടിക്കാരുടെ പാദസേവകരാകുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്


ഇരിട്ടി: ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയ പാർട്ടിക്കാരുടെ പാദസേവകരാകുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചില ബൂത്തുകളിലെ ബിഎൽഒ മാർ മാർക്സിസ്റ്റ് പാർട്ടി ഓഫീസിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ തള്ളുകയും പുതുതായി വോട്ട് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് ദുരുദ്ദേശ്യപരമാണെന്നും
യോഗം കുറ്റപ്പെടുത്തി.
ഇത്തരം ബിഎൽഒ മാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി വി പി റഷീദ് , ട്രഷറർ പി ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ , കെ കാദർകുട്ടി , തറാൽ ഈസ , വി എം മുഹമ്മദ് , നാസർ വെളിയമ്പ്ര, കെ അഷ്റഫ് , വി കെ മുനീർ പ്രസംഗിച്ചു

Post a Comment

أحدث أقدم
Join Our Whats App Group