Join News @ Iritty Whats App Group

മലയോര കര്‍ഷകരെ ഇനിയും കുരുതി കൊടുക്കരുത്: ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി


ണ്ണൂർ: വയനാട്ടില്‍ വനം വകുപ്പ് വാച്ചർ പോളിന്‍റെ മരണത്തില്‍ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്ന് തലശേരി അതിരൂപത ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്‍റെ കർഷകദ്രോഹ സമീപനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ആർച്ച്‌ബിഷപ് വ്യക്തമാക്കി. 

തലശേരിയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യങ്ങളില്‍ കർഷകരുടെ പ്രതിഷേധം സർക്കാർ നിരന്തരമായി അവഗണിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം ഇതിന് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടാകണം. വനം വകുപ്പ് മന്ത്രിയുടെ പ്രതികരണങ്ങള്‍ അദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടണെന്ന് കരുതുന്നില്ല. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാരിന്‍റെ കീഴിലാണ്. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടശേഷമേ സർക്കാർ സ നടപടികള്‍ സ്വീകരിക്കൂ എന്ന നിലപാട്‌ ഏറെ ദുഖകരമാണ്.

വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യന്‍റെ ജീവന് സർക്കാർ നല്‍കുന്ന വിലയുടെ സൂചനയാണിത്. ശക്തമായ പ്രതിഷേധങ്ങള്‍ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി. പുല്‍പ്പള്ളിയില്‍ നടന്നുവരുന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയും ആർച്ച്‌ബിഷപ് പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി ആദിവാസികളുടെ ജീവൻ പൊലിഞ്ഞപ്പോള്‍ സർക്കാർ മുൻകൈയെടുത്ത് ആറളം ഫാമില്‍ ആനമതില്‍ നിർമാണത്തിന് അനുമതി നല്‍കി. അതിന്‍റെ നിർമാണം നടന്നുവരികയാണ്. ഈ കാര്യത്തില്‍ സഭയ്ക്ക് സർക്കാരിനെ അഭിനന്ദിക്കാൻ ഒരു മടിയുമില്ല. തുടരെ ഉണ്ടായികൊണ്ടിരിക്കുന്ന വന്യമ്യഗശല്യത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് ആശങ്കയ്ക്ക് ഇട നല്‍കുന്നത്. 

ആനമതില്‍ നിർമിച്ച്‌ വനവും ജനവാസമേഖലയും വേർതിരിക്കണം. മനുഷ്യ-മൃഗസംഘർഷമെന്ന ഓമനപ്പേരില്‍ ഈ നരഹത്യകളെ നിസാരവത്കരിക്കരുത് . ഇതെങ്ങനെയാണ് മനുഷ്യ-മൃഗസംഘർഷമാകുന്നത്. മൃഗങ്ങള്‍ മാത്രമാണ് ഇവിടെ സംഘർഷത്തിന് വരുന്നതെന്ന് ആർച്ച്‌ബിഷപ് ഓർമപ്പെടുത്തി.


Post a Comment

Previous Post Next Post
Join Our Whats App Group