മട്ടന്നൂർ:മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി. സ്ഥാനാർത്ഥിയായി എ മധുസൂദനൻ, ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി മട്ടന്നൂര്‍ മുന്‍ കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന്‍, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി അമല്‍ മണി എന്നിവരാണ് മുന്നണി സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചത്. ആകെ 9 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സൂക്ഷ്മ പരിശോധന നടക്കും.വരണാധികാരി നഗരസഭ സൂപ്രണ്ട് എന്‍.പി. രാമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ബി.ജെ.പി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ പുതുക്കുടി, മഹിളാമോർച്ച മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് വി.കെ. മാധുരിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആദ്യ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതു എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റർ, സി.പി.എം നേതാവ് പി. പുരുഷോത്തമന്‍, സി.വി. ശശീന്ദ്രന്‍, എം. രതീഷ്, ഘടകകക്ഷി നേതാക്കളായ കെ.പി. രമേശന്‍, കെ.പി. അനില്‍ കുമാര്‍, എം. കുമാരന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് എത്തിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, ഇ.പി. ഷംസുദ്ദീന്‍, പി.കെ. കുട്ട്യാലി, ടി.വി. രവീന്ദ്രന്‍, സുരേഷ് മാവില, പി. മോഹനന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
إرسال تعليق