Join News @ Iritty Whats App Group

ക്രിക്കറ്റ് കളിക്കിടെ കണ്ണൂർ സ്വദേശി അബൂദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു



ബൂദബി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്ബില്‍ വിപിൻ (39) ആണ് മരിച്ചത്.
ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സിന്‍റെ അജ്മാൻ ശാഖയില്‍ കൗണ്ടർ സെയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്ബനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയില്‍ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഏച്ചൂർ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകള്‍‍ വാമികയും യു.എ.ഇയില്‍ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം പിന്നീട് നാട്ടില്‍.

Post a Comment

أحدث أقدم
Join Our Whats App Group