Join News @ Iritty Whats App Group

രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്


തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്. 'ഗാന്ധിയെ കൊന്നത് ആർഎസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം' പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മലപ്പുറം ആർഎസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ജനുവരി മുപ്പതിന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group