Join News @ Iritty Whats App Group

എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും സുപ്രീംകോടതിയില്‍; അല്‍പസമയത്തിനുള്ളില്‍ പരിഗണിക്കും; മുഖ്യമന്ത്രിക്ക് നിര്‍ണായകം; മാറ്റിവെച്ചാല്‍ വിവാദം


എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി അല്‍പസമയത്തിനുള്ളില്‍ വാദംകേള്‍ക്കും. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.
വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അല്‍പസമയത്തിനുള്ളില്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ഇന്നും ഹര്‍ജി മാറ്റിവെച്ചാല്‍ അതു രാഷ്ട്രീയ വിവാദത്തിന് വഴിതെളിക്കും

Post a Comment

أحدث أقدم
Join Our Whats App Group