തൃശൂര്‍: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ ചെയ്തു. ഹൈറിച്ചിന്റെ തൃശൂര്‍ വല്ലച്ചിറയിലുള്ള ഓഫീസാണ് സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ബഡ്സ് ആക്ട് നിയപ്രകാരം സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്യാനായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ചേര്‍പ്പ് പൊലീസാണ് നടപടികള്‍ സ്വീകരിച്ചത്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.
إرسال تعليق