Join News @ Iritty Whats App Group

ബീച്ചില്‍ ബിജെപി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം; യുവതി യുവാക്കളെ ചൂലുകൊണ്ട് ഓടിച്ചു


കോഴിക്കോട്: കോന്നാട് ബീച്ചില്‍ ബിജെപി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. ബീച്ചിലിരുന്ന യുവതീ യുവാക്കളെ ചൂല്‌കൊണ്ട് അടിച്ചോടിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് സദാചാര ആക്രമണം നടത്തിയത്.

ബീച്ചില്‍ ചെറുപ്പക്കാര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചായിരുന്നു ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു സംഘം വനിതകള്‍ ചൂലുമായി ബീച്ചില്‍ എത്തിയത്. ഇവര്‍ക്ക് ഒപ്പം പോലീസും ബീച്ചിലെത്തിയെങ്കിലും തടയാന്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.

വൈകിട്ട് വീട്ടമ്മമാരെ ഉള്‍പ്പെടുത്തി നാട്ടുകൂട്ടം കാമ്പയിന്‍ നടത്തുമെന്നും ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. എന്നാല്‍ ബിജെപിയുടെ നടപടിയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വൈകിട്ട് ബീച്ചിലേക്ക പ്രകടനം നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group