Join News @ Iritty Whats App Group

'പേരും ചിന്ഹവും പോയി', ശരത് പവാറിന് വന്‍ തിരിച്ചടി, എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് 'ഒറിജിനലെന്ന്' കമ്മീഷൻ


ദില്ലി: എൻ സി പി അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരത് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും ശരത് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരത് പവാര്‍ വിഭാഗം വ്യക്തമാക്കിയത്.

തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരത് പവാര്‍ വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും എന്‍സിപി ശരത് പവാര്‍ വിഭാഗം ആരോപിച്ചു. യുക്തിരഹിതമായ തീരുമാനമാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എടുത്തിരിക്കുന്നതെന്നും പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കുമെന്നും എൻസിപി മഹാരാഷ്ട്ര പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാ‍ർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group