Join News @ Iritty Whats App Group

പ്ലസ് വൺ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു; ദുരൂഹതയെന്നു നാട്ടുകാർ

കോഴിക്കോട് : എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരുഹത ആരോപിച്ചു നാട്ടുകാര്‍. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ് മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം.

കുട്ടിയെ കാണാതായ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത് . ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group