Join News @ Iritty Whats App Group

റഫീക്കിന് മുകളിലേക്ക് കയറാനായില്ല; രണ്ടാം നിലയിൽ നിന്ന് താഴെയിറങ്ങി കേസ് പരി​ഗണിച്ച് ജഡ്ജി


പാലക്കാട്: മസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച സാക്ഷിക്ക് രണ്ടാം നിലയിലുള്ള കോടതിയിൽ എത്താൻ സാധിക്കാത്തതിനാല്‍ ജഡ്ജി താഴേക്ക് ഇറങ്ങി വന്ന് കേസ് പരിഗണിച്ചു. പാലക്കാട്‌ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. പാലക്കാട്‌ മാർക്കറ്റിലെ മീൻകച്ചവടക്കാരനായിരുന്നു റഫീഖ്. 2015 ലാണ് കച്ചവടത്തിനിടെ വാഹനാപകടമുണ്ടായത്. മസ്‌ക്കുലർ ഡിസ്ട്രോഫി ബാധിതനായ റഫീഖ്‌ ഇതോടെ വീൽ ചെയറിലായി.

ഈ കേസ് പരിഗണിക്കണ്ടത് ഒന്നാം നിലയിലുള്ള ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. കോടതി സമുച്ചയത്തിൽ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ റഫീഖിന് മുകളിലേക്ക് കയറാനായില്ല. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ജഡ്ജി താഴെക്കിറങ്ങി വന്നു കേസ് പരിഗണിക്കുകയായിരുന്നു. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാവേണ്ടത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് റഫീഖിന്റെ ഈ അനുഭവം.

Post a Comment

أحدث أقدم
Join Our Whats App Group