Join News @ Iritty Whats App Group

ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കണം;കെ.പി.പി.എച്ച്.എ

ഇരിക്കൂർ :വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളാൽ
വീർപ്പുമുട്ടി പ്രവർത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ അടിയന്തിര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ഇരിക്കൂർ ഉപജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
     വിലക്കയറ്റം രൂക്ഷമായതിനാൽ ക്ഷാമബത്ത കുടിശ്ശിക മുഴുവനും അനുവദിക്കുക,
സ്കൂൾ 
ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള ഫണ്ട് നിരക്ക് വർധിപ്പിച്ച്
മുൻകൂറായി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
     സർവീസിൽ നിന്ന് വിരമിക്കുന്ന ചെമ്പേരി നിർമല
യു.പി.സ്കൂൾ പ്രഥമാധ്യാപിക
സിസ്റ്റർ ലിസി പോളിന് യാത്രയയപ്പ് നൽകി. 
      സമ്മേളനവും യാത്രയയപ്പും സംസ്ഥാന നിർവാഹക സമിതി അംഗം കെ.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് എൻ.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഉപജില്ലാ സെക്രട്ടറി പി.വി.ബീന,
ഡെന്നി മാത്യു,
വി.ആർ.സുജാത,
ഇ.കെ.കൃഷ്ണകുമാരി,
വി.വത്സല,ടി.വി.
സജിത,
ഇ.ജെ.ലൈല,
ബോബി ചെറിയാൻ,
സിസ്റ്റർ ലിസി പോൾ
തുടങ്ങിയവർ സംസാരിച്ചു.

 ഭാരവാഹികൾ : 
പി.വി.ബീന (പ്രസിഡൻറ്),
വി.ആർ.സുജാത (വൈസ് പ്രസിഡൻ്റ്), വി.വത്സല (സെക്രട്ടറി),
 ടി.വി.സജിത (ജോ.സെക്രട്ടറി),
ബോബി ചെറിയാൻ
(ട്രഷറർ).

Post a Comment

أحدث أقدم
Join Our Whats App Group