Join News @ Iritty Whats App Group

ബസിൽ മാത്രമല്ല, കാറിന്റെ സൺറൂഫിലൂടെ ആയാലും കൈയും തലയും പുറത്തിട്ടാൽ പണി കിട്ടും; പിഴ മാത്രമല്ല, വണ്ടിയും അകത്താകും



ഓടുന്ന കാറിന്റെ സൺറൂഫിലൂടെയും വിണ്ടോവിലൂടെയും കൈയും തലയും പുറത്തിട്ടാൽ 2000 ദിര്‍ഹം പിഴ ചുമത്താനൊരുങ്ങുകയാണ് അബുദാബിയും ദുബായിയും. കൂടാതെ ബ്ലാക്ക് പോയിന്റുകൾ നൽകി വാഹനം കണ്ടുകെട്ടുകയും ചെയ്യും. 50,000 രൂപ പിഴ ഒടുക്കിയാലേ വാഹനം തിരിച്ചു നൽകുകയുള്ളൂ എന്നും അബുദാബി, ദുബായ് പൊലീസ് സേനകൾ അറിയിച്ചു.
കഴിഞ്ഞവര്‍ഷം 1,183 നിയമലംഘനങ്ങളാണ് ദുബായിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അപകടകരമായ ഡ്രൈവിങ് കാരണം ഉണ്ടായതാണ്. വിവിധ നിയമലംഘനങ്ങളിലായി 707 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. യാത്രക്കാർ സൺറൂഫ്, വിൻഡോ എന്നിവയിലൂടെ കൈയോ തലയോ പുറത്തിടുന്നില്ലെന്നു ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു.
സൺറൂഫ് വഴി തല പുറത്തിടുന്നത്, അപ്രതീക്ഷിതമായി വാഹനം നിർത്തുകയോ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Post a Comment

أحدث أقدم
Join Our Whats App Group