Join News @ Iritty Whats App Group

വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം


മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ് / ഫെയ്‌സ്‌ലെസ് രീതിയിൽ നൽകി വരുന്നു. ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം.

വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്‌ഡേറ്റ് പൂർത്തീകരിക്കാം.
ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഫെബ്രുവരി 29ന് ഉള്ളിൽ മൊബൈൽ അപ്‌ഡേറ്റ് പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group