Join News @ Iritty Whats App Group

ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്; പുതിയ അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം



സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ, പ്രഫനല്‍ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് (പുതിയത്) നല്‍കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാര്‍ക്കാണ് അവസരം. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യത പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വേണം. കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്. (ബിപിഎലുകാര്‍ക്ക് മുന്‍ഗണ ഉണ്ടായിരിക്കും). ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കുന്നതാണ്.

സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ എണ്ണവും തുകയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള വിജ്ഞാപനം സന്ദര്‍ശിക്കുക.
അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471 230 2090.

*അപേക്ഷ*
www.minoritywelfare.kerala.gov.in സന്ദര്‍ശിച്ച് C.H Muhammaf Koya Scholarship (CHMS) എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം.

മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി മുന്‍പ് രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് Candidate id ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group