Join News @ Iritty Whats App Group

ശാരദാമ്മയ്ക്ക് സ്‌നേഹവീടൊരുക്കി ജനമൈത്രി പോലീസ്



രിട്ടി: ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ 12 വർഷമായി ഭക്ഷണം പാകം ചെയ്തു കൊടുക്കുന്ന കാരയില്‍ വീട്ടില്‍ ശാരദാമ്മയ്ക്ക് പൊതുജന പങ്കാളിത്തത്തോടെ വീട് നിർമിച്ചു നല്‍കി ഉളിക്കല്‍ ജനമൈത്രി പോലീസ്.

വീടിന്‍റെ താക്കോല്‍ ദാനം കണ്ണൂർ റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി.പി. രഞ്ജിത്തും, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജിയും ചേർന്ന് നിർവഹിച്ചു. 

ഉളിക്കല്‍ എണ്ണംബ്രായില്‍ ജെയിംസ് മാസ്റ്റർ സൗജന്യമായി നല്‍കിയ മൂന്ന് സെന്‍റ് ഭൂമിയിലാണ് ആറുമാസം കൊണ്ട് വീടിന്‍റെ നിർമാണം പൂർത്തിയാക്കിയത്. എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച വീടിന് രണ്ട് ബെഡ്‌റൂമുകളും അടുക്കളയും രണ്ട് ശുചിമുറികളും അടയ്ക്കം 650 ചതുര അടി വിസ്തീർണം ഉണ്ട്. ഗോഡ്‌സണ്‍ കണ്‍സ്ട്രക്ഷൻ കമ്ബിനിക്കായിരുന്നു നിർമാണ ചുമതല . കഴിഞ്ഞ ദിവസം സ്ഥലം മാറിപ്പോയ ഉളിക്കല്‍ എസ്‌എച്ച്‌ഒ സുധീർ കല്ലനായിരുന്നു വീട് നിർമാണത്തിന് നേതൃത്വം നല്കിയത് . 

ഉളിക്കല്‍ എസ്‌എച്ച്‌ഒ സുനില്‍ കുമാർ അധ്യക്ഷനായിരുന്നു. പ്രിയേഷ് , ജെയിംസ്, കെ.എസ്. ജോസ്, എസ്‌ഐ കെ.കെ. ശശീന്ദ്രൻ, ബേബി ജോർജ്, എഎസ്‌ഐ രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥലം വിട്ടു നല്‍കിയ എണ്ണംബ്രായില്‍ ജെയിംസിനേയും ഗോഡ്‌സണ്‍ ബില്‍ഡേഴ്‌സിലെ ജോസിനേയും ചടങ്ങില്‍ ആദരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group