മട്ടന്നൂർ : 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവും 1,60,000 രൂപ പിഴയും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. ഇരിട്ടി തന്തോട് അളപ്രയിലെ എം. സദാനന്ദനെ(73)യാണ് മട്ടന്നൂർ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് 1,50,000 രൂപ പെൺകുട്ടിക്ക് നൽകണം. 2016ൽ ഇരിട്ടി പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി. ഷീന ഹാജരായി.
പോക്‌സോ കേസിൽ ഇരിട്ടി സ്വദേശിയായ പ്രതിക്ക് 25 വർഷം തടവ്
News@Iritty
0
إرسال تعليق