Join News @ Iritty Whats App Group

2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടത്ത് റവന്യു വകുപ്പിന്‍റെ പുഴ പുറമ്ബോക്കില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്കുള്ള പുതിയ വീടുകളുടെ താക്കോല്‍ കൈമാറല്‍ നാളെ



രിട്ടി: 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കേരള -കർണാടക അതിർത്തിയിലെ മാക്കൂട്ടത്ത് റവന്യു വകുപ്പിന്‍റെ പുഴ പുറമ്ബോക്കില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്കുള്ള പുതിയ വീടുകളുടെ താക്കോല്‍ കൈമാറല്‍ നാളെ നടക്കും.
മന്ത്രി കെ.എൻ ബാലഗോപാല്‍ താക്കോല്‍ കൈമാറും. കിളിയന്തറയില്‍ റവന്യു വകുപ്പ് വാങ്ങിയ ഒരേക്കർ സ്ഥലത്താണ് 15 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിർമിച്ചു നല്‍കിയത്. 

സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥന പരിഗണിച്ച്‌ ഹിന്ദുസ്ഥാൻ യൂണി ലിവർ കന്പനി പൊതുനൻമ ഫണ്ടില്‍ നിന്നും അഞ്ചരകോടി രൂപ ചെലവിലാണ് വീടുകള്‍ നിർമിച്ചു നല്‍കിയത്. ചടങ്ങിന് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ പായം പഞ്ചായത്ത്പ്രസിഡന്‍റ് പി. രജനി, വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ , സംഘാടക സമിതി കണ്‍വീനർ അമർജിത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group