പേരാവൂർ : ബിജുവിൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കളുടെ പരാതി.അമ്പായത്തോട് കോളനിയിലെ ആദിവാസി യുവാവായ ബിജു (28 )കഴിഞ്ഞ മാസം 29നാണ് ഹൂൻസൂറിലെ ജോലി സ്ഥലത്തുനിന്ന് ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചത് .തലേന്ന് രാത്രി വരെ സന്തോഷത്തോടുകൂടി ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ച ബിജു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടനും തൊഴിലുടമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്തി മരണകാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ
എസ് .പിക്ക് പിതാവ് രാജൻ പരാതി നൽകി
إرسال تعليق