കോഴിക്കോട് വടകര കുഞ്ഞപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയ പാത വികസനത്തിനായി കടമുറി പൊളിച്ചുമാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്ത രഹിതമായി അടച്ചിട്ട നിലയിലുള്ള കടമുറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.
കടയിലെ പേപ്പര്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്കിടെയാണ് മനുഷ്യന്റെ തലയോട്ടി കാണപ്പെട്ടത്. കണ്ടെത്തിയ തലയോട്ടിക്ക് ആറ് മാസത്തിലേറെ പഴക്കമുള്ളതായാണ് നിഗമനം. കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രഹിതമാണെന്ന് നാട്ടുകാരും പറയുന്നു. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു.
തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുന്നു. റൂറല്‍ എസ്പി സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തും.
إرسال تعليق