Join News @ Iritty Whats App Group

ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു; സെന്ററുകൾ അറിയാം


ന്യൂഡല്‍ഹി | ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ ഇ ഇ മെയിന്‍) 2024 ആദ്യ സെഷന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു.

ബിഇ/ബിടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

അപേക്ഷാ നമ്പറും ജനന തീയതിയും നല്‍കി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി മുന്‍കൂട്ടി അറിയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് പിന്നീട് ഡൗണ്‍ലോഡ് ചെയ്യാം. ബിടെക്, ബിഇ പേപ്പര്‍ ഒന്ന് പരീക്ഷ ജനുവരി 27, 29, 30, 31 ഫെബ്രുവരി 01 തീയതികളില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയും വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. 

ജനുവരി 24 നാണ് ബിആര്‍ക്, ബി പ്ലാനിങ് (പേപ്പര്‍ 2 എ, 2 ബി) പരീക്ഷകള്‍. സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. നമ്പര്‍ 011-40759000/ 011- 6922770
         

Post a Comment

أحدث أقدم
Join Our Whats App Group