ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിലും പരിസരത്തും കഴിഞ്ഞ ഒരാഴ്ചയായി ഭീതിപരത്തുന്ന വന്യജീവി പുലിതന്നെയെന്ന് നാട്ടുകാര്‍.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി മണ്ണൂരാംപറന്പില്‍ ബിനുവാണ് വന്യജീവിയെ കണ്ടത്. താൻ കണ്ട വന്യജീവി പുലി തന്നെയാണെന്നാണ് ബിനു ഉറപ്പിച്ച് പറയുന്നത്.വാഹനത്തിന്‍റെ ശബ്ദവും ലൈറ്റിന്‍റെ വെളിച്ചവുമുണ്ടായിട്ടും ഓടിപ്പോകാതെ പുലി രണ്ട് മിനിറ്റോളം വാഹനത്തിന് നേരെ നിന്നതായും ബിനു പറയുന്നു. പിന്നീ റോഡിനോടു ചേര്‍ന്ന മണ്‍തിട്ട ചാടിക്കയറി പീടിക കുന്നിലേക്ക് പുലി കയറിപ്പോവുകയായിരുന്നു.
നിരവധി ജനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെസഞ്ചരിക്കുന്ന റോഡിലാണ് പുലിയെ കണ്ടത്.
പുലര്‍ച്ചെ റബര്‍ ടാപ്പിംഗ് ഉള്‍പ്പെടെയുള്ള ജോലിക്കായി നിരവധി പേര്‍ സഞ്ചരിക്കുന്ന റോഡില്‍ പുലിയെ കണ്ടത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതു കൊണ്ട് വന്യമൃഗങ്ങളുണ്ടാകുമെങ്കിലും പുലിയിറങ്ങുന്നത് ആദ്യമായാണ്
إرسال تعليق