Join News @ Iritty Whats App Group

നിങ്ങള്‍ കുയില്‍ അല്ല, കള്ളിപ്പൂങ്കുയിലാണ്; ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതി; രാമക്ഷേത്രത്തില്‍ ചിത്രക്കെതിരെ ഇന്ദു മേനോന്‍


അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച ഗായിക കെഎസ് ചിത്രക്കെതിരെ ഏഴുത്തുകാരി ഇന്ദു മേനോന്‍. ചിത്ര കുയില്‍ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്. എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു.
ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാട്ടുകാരി ചിത്ര, ക്ലാസിക് കലകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പദങ്ങള്‍ പഠിക്കുകയും ചെയ്യുമായിരിക്കും അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ല.
നിങ്ങള്‍ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും.
മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങള്‍ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാന്‍ പോകുന്നില്ല അഞ്ചല്ല 5ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സില്‍ വെളിച്ചം നിറയാനും പോകുന്നില്ലന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോള്‍ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം.
അയ്യോ പാവം അവര്‍ക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ ? അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു നമ്മള്‍ എന്തിനാണ് അതിനെ രാഷ്ട്രീയവല്‍ക്കരിച്ച് കാണുന്നത്?
ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് ഇഷ്ടമുള്ള പക്ഷത്ത് നില്‍ക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട് മനുഷ്യഹത്യയും വംശീയോന്‍മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്‍ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. എത്ര നിഷ്‌കളങ്കനായ മനുഷ്യനാണ് നോക്കൂ ഹൃദയത്തില്‍ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്‌കളങ്കതയുള്ള ഒരുവള്‍
പാട്ടുകാരി ചിത്ര, ക്ലാസിക് കലകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പദങ്ങള്‍ പഠിക്കുകയും ചെയ്യുമായിരിക്കും അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ല.
നിങ്ങള്‍ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും.
മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങള്‍ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാന്‍ പോകുന്നില്ല അഞ്ചല്ല 5ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സില്‍ വെളിച്ചം നിറയാനും പോകുന്നില്ല. കുയില്‍ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു.
ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതി.

Post a Comment

أحدث أقدم
Join Our Whats App Group