മുബൈ: നവിമുംബൈയിൽ മലയാളി ആത്മഹത്യചെയ്തു. തിരുവന്തപുരം പാറശാല സ്വദേശി രാഹുൽ രാജാണ് ആത്മഹത്യ ചെയ്തത്. ബേലാപൂരിൽ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. കപ്പൽ സംബന്ധിയായ ജോലിക്കുള്ള ഇൻർവ്യൂവിനായി എത്തിയതായിരുന്നു മുംബൈയിൽ. തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഏജന്‍റിന് 5 ലക്ഷം രൂപ നൽകിയിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നവിമുബൈയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; തൊഴില്‍ തട്ടിപ്പിന് ഇരയായോ എന്ന് അന്വേഷണം
News@Iritty
0
إرسال تعليق