Join News @ Iritty Whats App Group

കണ്ണൂരിന്റെ വേനല്‍ച്ചൂടിന് ദാഹമകറ്റാന്‍ ഇനി ആറളം ഫാമിലെ തണ്ണിമത്തന്‍



രിട്ടി: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കണ്ണൂര്‍ ജില്ലയിലെ ജനങ്ങളുടെ ദാഹം കെടുത്താന്‍ ഇക്കുറി ആറളം ഫാമില്‍നിന്നും തണ്ണിമത്തനെത്തും.ഫാമില്‍ നൂറ് ഏക്കര്‍ സ്ഥലത്താണ് ഇക്കുറി തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ ആറളം ഫാമും കോട്ടപ്പുറം ട്രേഡേഴ്സും സംയുക്തമായി നടത്തുന്ന കൃഷിയുടെ വിത്തിടല്‍ കര്‍മ്മം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിര്‍വഹിച്ചു.

ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ. പി. നിതീഷ് കുമാര്‍, കോട്ടപ്പുറം ട്രേഡേഴ്സ് പ്രതിനിധി ജംഷാദ്, ഫാം ജീവനക്കാരും തൊഴിലാളികളും, ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറളം ഫാമിന്റെ നവീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുിയിരിക്കുന്ന ഒരു പദ്ധതിയാണ് തണ്ണിമത്തന്‍ കൃഷി. കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് കേരളത്തിലെ കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ ലോഡുകണക്കിന് തണ്ണിമത്തന്‍ വര്‍ഷങ്ങളായി എത്തിയിരുന്നത്.


നൂറ് ഏക്കറില്‍ ആറളം ഫാമില്‍ നടത്തുന്ന തണ്ണിമത്തന്‍ കൃഷി വിജയം കണ്ടാല്‍ അത് ജില്ലയില്‍ വലിയ കാര്‍ഷിക വിപ്ലവം തന്നെ തീര്‍ക്കും എന്നാണ് കണക്കുകൂട്ടുന്നത്. കേന്ദ്ര ഗവര്‍മെന്റിന്റെ ഉടമസ്ഥതയില്‍ ഫാം ഉണ്ടായിരുന്ന കാലത്ത് ഇവിടെ തണ്ണിമത്തന്‍ അടക്കമുള്ള കൃഷി ഉണ്ടായിരുന്നു. അക്കാലത്ത് ഫാമിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ വിളഞ്ഞ് വിപണിയില്‍ എത്തിയിരുന്ന തണ്ണി മത്തന് ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും ഉണ്ടായിരുന്നു.

ആന, കുരങ്ങു് തുടങ്ങിയവയുടെ വിളയാട്ടമാണ് വര്‍ഷങ്ങളായി ആറളം ഫാമിനെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് ഫാം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഡോ. കെ. പി. നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ഇത്തരം കൃഷികളിലേക്കിറങ്ങാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. തണ്ണിമത്തന് പുറമേ ഇതോടൊപ്പം വിവിധയിനം പച്ചക്കറികള്‍, പൂ കൃഷി, എണ്ണ കുരുക്കള്‍ തുടങ്ങിയവയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ഫാമില്‍ ഒരുങ്ങി വരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group