മുംബൈ : ഗുജറാത്തിൽ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ130 അടി താഴ്ചയിലുളള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിൽ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴൽക്കിണറിലേക്ക് വീണത്. എൻഡിആർഎഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവർത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിശ്രമവും പ്രാർത്ഥനകളും വിഫലമായി, കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
News@Iritty
0
إرسال تعليق