Join News @ Iritty Whats App Group

ബെഡ്ഡില്‍ കുഴഞ്ഞുവീണു, മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതി ; നാലു മണിക്കൂര്‍ കഴിഞ്ഞ് ഒന്നര വയസ്സുള്ള കുഞ്ഞിനു സംസ്‌കാരച്ചടങ്ങിനിടെ അനക്കം ; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു


കാഞ്ഞങ്ങാട് (കാസര്‍ഗോഡ്): മരിച്ചെന്നു കരുതിയ കുഞ്ഞിനു സംസ്‌കാരച്ചടങ്ങിനിടെ ജീവന്റെ തുടിപ്പ്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേക്കല്‍ മൗല്‍ അംഗന്‍വാടിക്ക് സമീപം താമസിക്കുന്ന നിര്‍മാണത്തൊഴിലാളി ബാലകൃഷ്ണന്‍-സുമലത ദമ്പതികളുടെ മകള്‍ ശിവകൃഷ്ണ (ഒന്നര വയസ്) ആണ് മരിച്ചത്.

കിടപ്പ് മുറിയിലെ ബെഡില്‍ ഇരുത്തിയിരുന്ന കുഞ്ഞ് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമെന്നു കണ്ട് പിന്നീട് കാസര്‍ഗോഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബന്ധുക്കള്‍ പറഞ്ഞു. പരിശോധിച്ച ഡോക്ടര്‍ കുഞ്ഞ് മരിച്ചതായി വിധിയെഴുതി. ഇതേതുടര്‍ന്ന് ഉച്ചയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു െവെകിട്ട് അഞ്ചോടെ സംസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന സംശയമുണ്ടായത്.

പരിചയത്തിലുള്ള ഒരു ഡോക്ടറെ ഉടന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഡോക്ടര്‍ പരിശോധിച്ച് കുഞ്ഞിന് ജീവനുണ്ടെന്നു കരുതുന്നതായി സംശയം പറഞ്ഞു. ഇതോടെ കുഞ്ഞിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ജില്ലാശുപത്രിയില്‍ വെച്ച് വിശദമായി പരിശോധിച്ചു. ഏറെനേരം നിരീക്ഷണത്തിലാക്കിയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

കുഞ്ഞ് രാവിലെ മരിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും കാസര്‍ഗോഡ് നിന്നും കൊണ്ട് വന്ന ശേഷം നാലുമണിക്കൂറിലേറെ വീട്ടില്‍ ഉണ്ടായ സമയത്തോ വീട്ടില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയോ മരിച്ചതാകാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group