Join News @ Iritty Whats App Group

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് റീ-ഇംബേഴ്സ്‌മെന്റ് സ്കീം


സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യ ആനുപാതികമായി ഫീസ് റീ-ഇംബേഴ്സ്‌മെന്റ് ചെയ്ത് നൽകുന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ട് വർഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത്.

രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാവുന്നതാണ്. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും.

10 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും പരിഗണിക്കും. കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്‌കൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. minoritywelfare.kerala.gov.in ലെ സ്കോളർഷിപ്പ് ലിങ്ക് വഴി ജനുവരി 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524, 0471 2302090.

-

Post a Comment

أحدث أقدم
Join Our Whats App Group