Join News @ Iritty Whats App Group

ഇടുക്കിയില്‍ സിപിഎമ്മിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു; ഗവര്‍ണര്‍ തൊടുപുഴയിലേക്ക്; സംരക്ഷണം ഒരുക്കുമെന്ന് ബിജെപി; വ്യാപാരികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും

ഇടുക്കിയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. 1960 ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാല്‍, ഹര്‍ത്താല്‍ അവഗണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ 11ന് തൊടുപുഴയില്‍ എത്തും.

എന്നാല്‍, ഗവര്‍ണര്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സിപിഎം വ്യക്തമാക്കി. എല്‍ഡിഎഫിന്റെ പ്രതിഷേധ ദിവസം തന്നെ തൊടുപുഴയിലെത്തുന്നതിലൂടെ ഗവര്‍ണര്‍ ഇടുക്കിയിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പിയും പരിപാടിയില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തി.

പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് എംഎം മണി ഗവര്‍ണറെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇന്നു മണിയുടെ നേതൃത്വത്തിലാണ് ഇടുക്കിയില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുക.

Post a Comment

أحدث أقدم
Join Our Whats App Group