ഇരിട്ടി: നഗരസഭയുടെ നമ്ബറില്ലാതെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായുണ്ടായ തകർക്കത്തില്‍ ഓട്ടോ തൊഴിലാളിക്ക് കുത്തേറ്റു.
കടത്തുംകടവ് പുതുശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി. വിജേഷി (46) നാണ് കുത്തേറ്റത്. സംഭവത്തില്‍ ഇരിട്ടി വള്ള്യാട് സ്വദേശി കോക്കാടൻ ശരത്ത് (34)നെ അറസ്റ്റുചെയ്തു. ബുധനാഴ്ച വൈകുന്നേരം ഇരിട്ടി മേലേ സ്റ്റാന്‍ഡില്‍ വച്ചായിരുന്നു അക്രമം. ഓട്ടോറിക്ഷക്കു സമീപം നില്ക്കുകയായിരുന്ന വിജേഷിനെ അസഭ്യം പറഞ്ഞശേഷം ശരത്ത് കത്തിയെടുത്ത് കഴുത്തിന് നേരെ കുത്തുകയായിരുന്നു. കൈകൊണ്ടു കുത്തു തടുക്കുന്നതിനിടെ വിജേഷിന്‍റെ ഇടതു കൈത്തണ്ടയില്‍ മുറിവേറ്റു.
സ്റ്റാന്‍ഡില്‍ നഗരസഭയുടെ നമ്ബറില്ലാതെ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻപ് ശരത്തും ഓട്ടോ തൊഴിലാളികളുമായി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഈ അക്രമം. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച രാവിലെ സംയുക്ത ഓട്ടോതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
إرسال تعليق