തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കിട്ടാനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. പുതിയ പരീക്ഷ രീതി തയ്യാറാക്കാന്‍ 9 അംഗ ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിച്ചു. ഇപ്പോഴുള്ള നിബന്ധനകള്‍ക്ക് പുറമെ ചെങ്കുത്തായ കയറ്റം, വലിയ വളവുകള്‍ എന്നിവിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് തീരുമാനം.
പുതിയ കമ്മിറ്റി റോഡ് സുരക്ഷ ഉള്‍പ്പെടെ പുതിയ ചോദ്യാവലി തയ്യാറാക്കും. ലേണേഴ്‌സ് ടെസ്റ്റിന് 36 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ചട്ട പ്രകാരം 60 ശതമാനം ഉത്തരങ്ങള്‍ ശരിയായാല്‍ ലേണേഴ്‌സ് നല്‍കാം. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയാക്കണം എന്നാണ് വ്യവസ്ഥ. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെടുമ്പോള്‍ ഈ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.
إرسال تعليق