Join News @ Iritty Whats App Group

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കും. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണം എന്നാണ് ഭക്ഷ്യ സുരക്ഷാ ചട്ടം.

ആരാധനാലയങ്ങൾക്ക് അടക്കം ഇത് കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലും ലൈസൻസ് നടപ്പാക്കാനുള്ള ഭക്ഷ്യ സുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം.

സംസ്ഥാനത്തെ 12,000 സ്കൂളുകളിൽ ഉച്ച ഭക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്. പ്രഥമ അധ്യാപകർക്കാണ് നിർവഹണ ചുമതല. അതിനാൽ സ്കൂൾ ഉച്ച ഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കേണ്ടതും പ്രഥമ അധ്യാപകരുടെ പേരിലാണ്.

പാചക തൊഴിലാളികളുടെ ആരോഗ്യ പരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നത് കുട്ടികളുടെ ആരോഗ്യ പരിരക്ഷക്ക് സഹായകമാവും എന്നാണ് വിലയിരുത്തൽ.

Post a Comment

أحدث أقدم
Join Our Whats App Group