Join News @ Iritty Whats App Group

വി​ശ്വാ​സി​ക​ളു​ടെ ശ്രീ​രാ​മ​ൻ അ​പ​ഹ​രി​ക്ക​പ്പെ​ട്ടു, ഇ​ന്ന​ലെ ദൈ​വ​മാ​യി​രു​ന്ന ശ്രീ​രാ​മ​നെ ഇ​ന്നൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യം മാ​ത്ര​മാ​ക്കി മാ​റ്റി: എം. സ്വരാജ്


തി​രു​വ​ന​ന്ത​പു​രം: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ​സ്വ​രാ​ജ്. ഇ​ന്ന​ലെ ദൈ​വ​മാ​യി​രു​ന്ന ശ്രീ​രാ​മ​നെ അ​വ​ർ ഇ​ന്നൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യം മാ​ത്ര​മാ​ക്കി മാ​റ്റി എ​ന്ന് എം. ​സ്വ​രാ​ജ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

അ​പ​ഹ​രി​ക്ക​പ്പെ​ട്ട ദൈ​വം .. വി​ശ്വാ​സി​ക​ളു​ടെ ശ്രീ​രാ​മ​ൻ അ​പ​ഹ​രി​ക്ക​പ്പെ​ട്ടു . . രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്രാ​ണ​നെ​ടു​ത്ത ഗോ​ഡ്‌​സെ രാ​മ​നെ​യും അ​പ​ഹ​രി​ച്ചു. ഇ​ന്ന​ലെ ദൈ​വ​മാ​യി​രു​ന്ന ശ്രീ​രാ​മ​നെ അ​വ​ർ ഇ​ന്നൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വി​ഷ​യം മാ​ത്ര​മാ​ക്കി മാ​റ്റി.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് രാ​മ​ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് എം. ​സ്വ​രാ​ജി​ന്‍റെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം, പ്ര​തി​ഷ്ഠാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മ​ജ​ന്മ​ഭൂ​മി​യി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ ഒ​ഴു​ക്കാ​ണ്. രാം​ല​ല്ല വി​ഗ്ര​ഹ​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് തി​ങ്ക​ൾ ഉ​ച്ച​യ്ക്ക് 12.20 നും 12.45​നും മ​ധ്യേ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ 8,000 അ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ്. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group