Join News @ Iritty Whats App Group

ഇ-ബസുകള്‍ നഷ്ടത്തില്‍; വൈദ്യുതി ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം; ആന്റണി രാജു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും അവകാശവാദങ്ങളും തള്ളി ഗണേഷ്


മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും അവകാശവാദങ്ങളും തള്ളി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭമാണെന്ന ആന്റണിയുടെ പ്രസ്താവന മന്ത്രി തിരുത്തി. നിലവില്‍ ബസുകള്‍ ലാഭകരമല്ലെന്നും
ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ബസ് ഉപയോഗിക്കുന്നത് വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപെവച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ-ബസുകള്‍ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടുമെന്നും ഗണേഷ്പറഞ്ഞു.

ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കുപോലും അറിയില്ല. ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാനാകുകുമോയെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം.

ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുഅദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group