ചക്കരക്കല്ല് :കർത്തവ്യങ്ങൾ കൃത്യതയോടെ നിർവഹിക്കാനും
വെല്ലുവിളികളെ അതിജീവിച്ച് പ്രവർത്തിക്കാനും
പ്രധാനാധ്യാപകർ പ്രാപ്തരാകണമെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡന്റ്
കെ.കെ. നരേന്ദ്രബാബു പറഞ്ഞു.
സംഘടനയുടെ ജില്ലാതല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രധാനാധ്യാപക സംഘടന നടത്തിവരുന്ന പഠനക്ലാസ്സുകൾ
അംഗങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ,കെ.പി.വേണുഗോപാലൻ,ജില്ലാ ട്രഷറർ ടി.ചന്ദ്രൻ,വനിതാഫോറം ജില്ലാ ചെയർപേഴ്സൺ പി.ശോഭ,കൺവീനർ ബിന്ദു കൃഷ്ണൻ,കെ.പി.മനോജ്,കെ.സി.ഷീന, സി.രഘുനാഥ്,കെ.വത്സല,എ.ടി.സവിത,എം.വി.ഗീത,പി.വി.ബീന, സി.എം.നൗഷാദ്,വി.കെ.നിഷ,ടി.എം.സഞ്ജു
തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق