കണ്ണൂർ | സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
35,000 രൂപയാണ് ധനസഹായം. വിവാഹ മോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in വഴിയോ അപേക്ഷ നല്‍കാം. ഫോണ്‍ നമ്പര്‍: 0497 2997811, 8281999015
إرسال تعليق