എല്ലാ സമുദായ സംഘടനകളും അയോധ്യ പ്രാണ പ്രതിഷ്‌ഠയെ പിന്തുണയ്ക്കുന്നെന്ന് ബിജെപി. പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഇത് ഇരു മുന്നണികൾക്കുമുള്ള തിരിച്ചടിയാണ്. പ്രതിഷ്‌ഠ ചടങ്ങിന് ലഭിച്ച സ്വീകരണം കണ്ടാണ് കെഎസ് ചിത്രയെയും ശോഭനയേയും സിപിഐഎം പിന്തുണച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നാളെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق