കണ്ണൂര്‍ പഴയങ്ങാടിയില്‍ എസ് ബി ഐ ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ് ബി ഐ കോഴി ബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി കെ ദിവ്യയെ(37) ആണ് അടുത്തിലയിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിലയിലെ എം ശങ്കരന്‍-വിജയലക്ഷ്മി ദമ്ബതികളുടെ മകളാണ്. ഏകമകള്‍ നവതേജ.പഴയങ്ങാടി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റു മോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
إرسال تعليق